ജലം ജീവിതത്തിന് അത്യന്താപേക്ഷിതമാണ്. ജീവൻ നിലനിർത്താൻ വെള്ളം കുടിക്കേണ്ടത് വളരെ അവശ്യമാണ്. വെള്ളം കുടിക്കുന്നത് കൊണ്ട് നമുക്ക് ഒട്ടനവധി ഗുണങ്ങൾ ലഭിക്കുന്നു. ഇത് ആരോഗ്യകരമായ സന്ധികൾ നിലനിർത്തുവാനും, ശരീരത്തിലുടനീളം ഓക്സിജൻ വിതരണം ചെയ്യുവാനും, വൃക്കകളെ കേടുപാടുകളിൽ നിന്ന് സംരക്ഷിക്കുവാനും, കൂടാതെ ശരീരത്തിലെ പലതരം പ്രക്രിയകൾ സുഗമമായി നടത്തുവാനും ആവശ്യമാണ്.
നമ്മുടെ ശരീരത്തിൽ ഏകദേശം 60% -വും ജലം കൊണ്ട് നിർമ്മിതമാണ്. മാത്രമല്ല നമ്മുടെ ഗ്രഹത്തിൻ്റെ ഉപരിതലത്തിൻ്റെ 71% അത് മൂടിയിരിക്കുന്നു.
വെള്ളം കുടിക്കേണ്ടത് ആവശ്യമാണെന്ന് അറിയാമെങ്കിലും പലരും അക്കാര്യം ചെയ്യാറില്ല. ശരീരത്തിന്റെ ശരിയായ പ്രവർത്തനത്തിന് വെള്ളം അത്യന്താപേക്ഷിതമാണ്. ശരീരത്തിലെ എല്ലാ കോശങ്ങളും അവയവങ്ങളും ശരിയായി പ്രവർത്തിക്കാൻ വെള്ളം ആവശ്യമാണ്.
ഇത് ശരീരം മൊത്തത്തിൽ ഉള്ള ലൂബ്രിക്കേഷനു സഹായിക്കുന്നു
സന്ധികളിലും നട്ടെല്ലിൻ്റെ ഡിസ്കുകളിലും കാണപ്പെടുന്ന കാർട്ടിലേജിൽ 80% വെള്ളം അടങ്ങിയിരിക്കുന്നു. വെള്ളം അധികം കുടിക്കാതിരുന്നാൽ നിർജ്‌ജലീകരണം കാരണം സന്ധികളിൽ അസ്വസ്ഥതയും ആഘാതങ്ങൾ ഏറ്റെടുക്കാനുള്ള ശേഷിയും കുറയുന്നു.
ദഹനവ്യവസ്ഥയ്ക്ക് ഇത് ആവശ്യമാണ്
കുടലിലിന്റെ ശരിയായ പ്രവർത്തനത്തിന് വെള്ളം ഒരത്യാവശ്യ ഘടകമാണ്. ശരീരത്തിൽ വെള്ളം കുറയുമ്പോൾ വയറിൽ അസിഡിറ്റി, മലബന്ധം, കൂടാതെ ദഹനക്കേടും ഉണ്ടാവുന്നു. സാധാരണം നാം അനുഭവിക്കുന്ന ദഹന സംബന്ധമായി ഉണ്ടാവുന്ന നെഞ്ചേരിച്ചിലിനും വഴിയൊരുക്കുന്നു.
കഫം, ഉമിനീർ എന്നി ഉൽപ്പാദിപ്പിക്കാൻ സഹായകം
വായ, മൂക്ക്, കണ്ണുകൾ എന്നിവ നനവുള്ളതാക്കാൻ, കൂടാതെ ദഹനത്തെ സഹായിക്കുന്നവാനും ഉമിനീർ ആവശ്യമാണ്. ഫ്രിക്ഷൻ കാരണം ഉണ്ടാവുന്ന പ്രശ്നങ്ങൾ പരിഹരിക്കാൻ ഉമിനീര് കൂടാതെ കഫം ആവശ്യമാണ്. ശരിയായ രീതിയിൽ വെള്ളം കുടിക്കുന്നത് വായയുടെ ആരോഗ്യത്തിന് സഹായിക്കുന്നു. പക്ഷെ മധുരം ചേർത്ത പാനീയങ്ങൾ പരമാവധി ഒഴിവാക്കി വെള്ളം മാത്രം കുടിക്കുക, കാരണം മധുരം പല്ലുകളിൽ ക്യാവിറ്റി ഉണ്ടാക്കുന്നു കൂടാതെ രക്തത്തിലെ പഞ്ചസാരയുടെ അളവിനെയും വർദ്ധിപ്പിക്കുന്നു.
ഇത് ശരീരത്തിന് ഓക്സിജൻ നൽകുന്നു.
രക്തത്തിൻ്റെ ഘടനയുടെ 90%-ലധികവും വെള്ളമാണ്, കൂടാതെ രക്തം ശരീരത്തിൻ്റെ വിവിധ അവയവങ്ങളിലേക്ക് ഓക്സിജനെ കൊണ്ടുപോകുവാൻ സഹായിക്കുന്നു.
ശരീരത്തിൻ്റെ താപനില നിയന്ത്രിക്കുന്നു.
ശരീരം ചൂടാകുമ്പോൾ ചർമ്മത്തിൻ്റെ മധ്യ പാളികളിൽ നിന്ന് ജലം ഉപരിതലത്തിലേക്ക് ഉയരുന്നതിൻ്റെ ഫലമാണ് വിയർപ്പ്. അത് ബാഷ്പീകരിക്കപ്പെടുമ്പോൾ ശരീരത്തെ തണുപ്പിക്കുന്നു.
ശരീരത്തിൽ വെള്ളം കുറച്ചുയുമ്പോൾ ചൂട് കൂടുന്നു. ഇങ്ങനെ സംഭവിക്കുന്നത് പിരിമുക്കം വർദ്ധിപ്പിക്കുന്നു എന്ന് പഠനങ്ങൾ കാണിക്കുന്നു.
വ്യായാമം ചെയ്യുമ്പോൾ ഹീറ്റ് സ്ട്രെസ്സ് സംഭവിക്കുകയാണെങ്കിൽ, ശരീരത്തിൽ ധാരാളം വെള്ളം ഉണ്ടെങ്കിൽ പലതരത്തിലുള്ള ശാരീരിക ബുദ്ധിമുട്ടുകളും ഒഴിവാക്കാൻ സഹായിക്കും.
ശരീരത്തിലെ മാലിന്യങ്ങളെ ഒഴുക്കുവാൻ സഹായിക്കുന്നു
വെള്ളം കിഡ്‌നികളെ വളരെയധികം സഹായിക്കുന്നു. ശരീരത്തിൽ അടങ്ങിയിരിക്കുന്ന ദ്രാവകങ്ങൾ ശരീരത്തിലെ കോശങ്ങളിലെ മാലിന്യങ്ങളെ പുറന്തള്ളുവാൻ സഹായിക്കുന്നു. ശരീരത്തിലെ പ്രധാന ടോക്സിനായ യൂറിയ നൈട്രജൻ മൂത്രത്തിലൂടെ പുറന്തള്ളപ്പെടുന്നു. ശരീരത്തിൽ വെള്ളത്തിന്റെ അംശം കൂടുതൽ ഉണ്ടെങ്കിൽ മാത്രമേ യൂറിൻ/മൂത്രം ഉണ്ടാവുകയുള്ളു.
രക്തസമ്മർദ്ദം നിലനിർത്തുന്നു
നിർജ്ജലീകരണം മൂലം ശരീരത്തിലെ രക്തം കട്ടിയാകാം, ഇത് രക്തസമ്മർദ്ദം ഉയർത്തുന്നു. അതിനാൽ വെള്ളം കുടിക്കേണ്ടത് രക്തസമ്മർദ്ദം നിലനിർത്തുവാൻ വളരെ അത്യാവശ്യമാണ്.
ധാതുക്കൾക്കും പോഷകങ്ങൾക്കും പ്രവേശനം നൽകുന്നു.
ധാതുക്കൾ, പോഷകങ്ങൾ എന്നിവ വെള്ളത്തിൽ ലച്ചതിനു ശേഷം ശരീരത്തിൻ്റെ പല ഭാഗങ്ങളിലും വളരെ വേഗം എത്തുന്നു. ഇത് വഴി സുഗമമായ ശാരീരിക പ്രവർത്തനങ്ങൾ സാധ്യമാകുന്നു.
ശ്വാസകോശത്തിന് അത് ആവശ്യമാണ്.
ജലനഷ്ടം തടയാൻ ശരീരം നിർജ്ജലീകരണം സംഭവിക്കുമ്പോൾ ശ്വാസനാളങ്ങൾ ഇടുങ്ങിയതാക്കുന്നു. അതിൻ്റെ ഫലമായി ആസ്ത്മയും അലർജിയും വഷളായേക്കാം.
ചർമ്മത്തിൻ്റെ ഭംഗിക്കും ആരോഗ്യത്തിനുമായി
നിർജ്ജലീകരണം ചർമ്മത്തെ ചർമ്മത്തിന് കൂടുതൽ വരണ്ടതാക്കുകയും ചർമ്മ സംബന്ധിതമായ രോഗങ്ങൾക്ക് വഴിയൊരുക്കുകയും ചെയ്യുന്നു. ശരിയായ അളവിൽ വെള്ളം കുടിക്കുന്നത് മുഖകാന്തി വർദ്ധിപ്പിക്കുവാനും വരൾച്ച, കരിമംഗല്യം പോലെയുള്ള ചർമ്മ സംബന്ധിത പ്രശ്നങ്ങളെ ചെറുക്കനും സഹായിക്കുന്നു.
ശരീരഭാരം കുറയുന്നു
പഞ്ചസാര പാനീയങ്ങൾ, സോഡ എന്നിവയ്ക്ക് പകരം സ്ഥിരമായി വെള്ളം കുടിക്കുമ്പോൾ ശരീര ഭാരം കുറയാൻ സഹായിക്കുന്നു. വെള്ളം കുടിക്കുമ്പോൾ വയറിനു അമിതമായ ആസക്തി ഉണ്ടാവാതെ ആവശ്യത്തിന് മാത്രം ഭക്ഷണം കഴിക്കാൻ പ്രേരിപ്പിക്കുന്നു.
ശ്വാസകോശത്തിന് അത് ആവശ്യമാണ്.
ശരീരത്തിൽ ജലത്തിന്റെ അളവ് കുറയുമ്പോൾ നിർജ്ജലീകരണം സംഭവിക്കുന്നു. ഇത് ശ്വാസനാളങ്ങൾ ഇടുങ്ങിയതാക്കുന്നു. അതിൻ്റെ ഫലമായി ആസ്ത്മയും അലർജിയും വഷളായേക്കാം.
മുടിയുടെ ആരോഗ്യം വർദ്ധിപ്പിക്കുന്നു
വെള്ളം കുടിക്കുന്നത് മുടിയുടെ വളർച്ചയ്ക്കു സഹായകമാണ്. വെള്ളത്തിൽ അടങ്ങിയിരിക്കുന്ന ധാതുക്കളായ അയൺ, സിങ്ക്, കോപ്പർ, കാൽഷ്യം എന്നിവ മുടിയുടെ ആരോഗ്യത്തിന് അത്യന്താപേക്ഷിതമാണ്. മുടിയുടെ നിറം വർദ്ധിപ്പിക്കുവാൻ കോപ്പർ സഹായിക്കുന്നു. ആരോഗ്യമുള്ള മുടി, ചർമ്മം എന്നിവയ്ക്ക് കാൽഷ്യം ആവശ്യമാണ്. അയൺ, സിങ്ക് എന്നിവയുടെ കുറവ് മുടി പൊഴിച്ചിലിനു വഴിയൊരുക്കുന്നു. അതിനാൽ നല്ല ആരോഗ്യമുള്ള മുടിക്കായി യഥേഷ്ടം വെള്ളം കുടിക്കേണ്ടതുണ്ട്.
രക്തയോട്ടത്തിനു മികച്ചത്
തണുത്ത വെള്ളം കൊണ്ട് മുഖം കഴുകുന്നത് അല്ലെങ്കിൽ തണുത്ത വെള്ളത്തിൽ കുളിക്കുന്നത് ശരീരത്തിലെ രക്തക്കുഴലുകളെ താൽക്കാലികമായി ചുരുക്കുകയും രക്തയോട്ടം വർദ്ധിപ്പിക്കുകയും ചെയ്യുന്നു. മുഖം തണുത്ത വെള്ളത്തിൽ കഴുകുമ്പോൾ ചർമ്മത്തിലെ കോശങ്ങളിലേക്കു ഓക്സിജൻ, കൂടാതെ മറ്റു പോഷണങ്ങൾ വേഗം ലഭിക്കുകയും മുഖചർമ്മത്തിന് ആരോഗ്യം ഉള്ള ഒരു തിളക്കം നേടാനും സാധിക്കുന്നു. കണ്ണുകളുടെ താഴെയുള്ള വീക്കം (അണ്ടർ ഐ ബാഗ്) കുറയ്ക്കാനും ഇത് സഹായിക്കുന്നു.
അങ്ങനെ എത്ര പറഞ്ഞാലും തീരാത്ത ഗുണങ്ങൾ ആണ് വെള്ളം നമുക്ക് നൽകുന്നത്. വെള്ളം ഇല്ലെങ്കിൽ ഈ ലോകത്തു ജീവന്റെ നിലനിൽപ്പു തന്നെ പ്രശ്നത്തിലാകും. ദിവസവും ആവശ്യത്തിനുള്ള വെള്ളം കുടിക്കുന്നത് വഴി നമുക്ക് നമ്മുടെ ആരോഗ്യത്തിനെ നിലനിർത്താൻ സാധിക്കും. ദാഹിക്കുന്ന ഏതൊരു ജീവിക്കും ജീവജലം നൽകുന്നത് നാം ചെയ്യുന്ന ഏറ്റവും വലിയ പുണ്യപ്രവർത്തിയാണ്.
ഹൃദയത്തിനു നല്ലതു
വെറും വയറ്റിൽ വെള്ളം കുടിക്കുന്നത് കൊളസ്‌ട്രോളിന്റെ അളവ് കുറയ്ക്കുവാനും ഹൃദയത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്തുവാനും സഹായിക്കുന്നു.
ജലം ഒരു വരം
വെള്ളം കുടിക്കുന്നതല്ലാതെ തണുത്ത വെള്ളം കൊണ്ട് മുഖം കഴുകുന്നത് അല്ലെങ്കിൽ തണുത്ത വെള്ളത്തിൽ കുളിക്കുന്നത് കൊണ്ട് ഗുണങ്ങൾ വേറെയുണ്ട് ശരീരത്തിലെ രക്തക്കുഴലുകളെ താൽക്കാലികമായി ചുരുക്കുകയും രക്തയോട്ടം വർദ്ധിപ്പിക്കുകയും ചെയ്യുന്നു. മുഖം തണുത്ത വെള്ളത്തിൽ കഴുകുമ്പോൾ ചർമ്മത്തിലെ കോശങ്ങളിലേക്കു ഓക്സിജൻ, കൂടാതെ മറ്റു പോഷണങ്ങൾ വേഗം ലഭിക്കുകയും മുഖചർമ്മത്തിന് ആരോഗ്യം ഉള്ള ഒരു തിളക്കം നേടാനും സാധിക്കുന്നു. കണ്ണുകളുടെ താഴെയുള്ള വീക്കം (അണ്ടർ ഐ ബാഗ്) കുറയ്ക്കാനും ഇത് സഹായിക്കുന്നു.
അങ്ങനെ എത്ര പറഞ്ഞാലും തീരാത്ത ഗുണങ്ങൾ ആണ് വെള്ളം നമുക്ക് നൽകുന്നത്. വെള്ളം ഇല്ലെങ്കിൽ ഈ ലോകത്തു ജീവന്റെ നിലനിൽപ്പു തന്നെ പ്രശ്നത്തിലാകും. ദിവസവും ആവശ്യത്തിനുള്ള വെള്ളം കുടിക്കുന്നത് വഴി നമുക്ക് നമ്മുടെ ആരോഗ്യത്തിനെ നിലനിർത്താൻ സാധിക്കും. ദാഹിക്കുന്ന ഏതൊരു ജീവിക്കും ജീവജലം നൽകുന്നത് നാം ചെയ്യുന്ന ഏറ്റവും വലിയ പുണ്യപ്രവർത്തിയാണ്.